21/7/2021 MOON DAY

 20/7/2021

POSTERS




QUIZ
[8:47 pm, 20/07/2021] 😀: ചാന്ദ്ര ദിനം ക്വിസ്
1.മനുഷ്യനാദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം-1969 ജൂലൈ 21.
2.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികൾ ആരെല്ലാം-നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ
3.ചന്ദ്രനിൽ മനുഷ്യനെ വഹിച്ചു കൊണ്ട് എത്തിയ ആദ്യ പേടകം-അപ്പോളോ XI
4. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്, മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം"
ആരുടെ വാക്കുകളാണിത്-നീൽ ആംസ്ട്രോങ്
5.ആംസ്ടോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃപേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നതാര്-മൈക്കിൾ കോളിൻസ്
6.ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം-പ്രശാന്തതയുടെ സമുദ്രം (Sea of Tranquility)
7.ചന്ദ്രനിൽ ആദ്യമായി വാഹനമോടിച്ച വ്യക്തി-ജയിംസ് ഇർവിൻ
8.ലൂണ(Luna) എന്ന ലാറ്റിൻ പദത്തിനർത്ഥം-ചന്ദ്രൻ
9.ചന്ദ്രനിലേക്ക് ആദ്യമായി ഒരു പേടകം വിക്ഷേപിച്ച രാജ്യം-സോവിയറ്റ് യൂണിയൻ (ലൂണ-1, 1959ൽ)
10.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം-ലൂണ II (1959ൽ)
11.ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം-ലൂണ IX (1966ൽ)
12.ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ, മണ്ണ് ഇവ ശേഖരിച്ച്  ഭൂമിയിലെത്തിച്ച പേടകം-ലൂണ XVI
13.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി-ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം ഒരു കിലോമീറ്റർ ഉയരം)
14.ഒരു മാസത്തിൽ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണ ചന്ദ്രന്റെ പേര്-നീലചന്ദ്രൻ (Blue Moon)
15.ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്നതെന്ത്--വൃദ്ധി (Waxing)
16.ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്--ക്ഷയം (Waning)
17.ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്-6 (അപ്പോളോ-XI, XII, XIV, XV, XVI, XVII)
18.നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നതെന്ത്-- ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ്.
19.ഇന്ത്യയ്ക്കുവേണ്ടി ചന്ദ്രനിലെ ലോഹഫലകത്തിൽ സന്ദേശം നൽകിയതാര്-V.V.ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്റ്)
20.V.V.ഗിരി ചന്ദ്രനിലെ ലോഹഫലകത്തിൽ നൽകിയ സന്ദേശം- മനുഷ്യകുലത്തിന് നന്മവരാൻ ചന്ദ്രയാത്രയ്ക്കു കഴിയട്ടെ
21.ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം-ചന്ദ്രയാൻ-1
22.എവിടെ നിന്നാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്-ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്
23.ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം-ISRO സാറ്റലൈറ്റ് സെന്റർ, ബാംഗ്ലൂർ
24.ചന്ദ്രയാൻ-1 വിക്ഷേപിച്ച തെന്ന്-2008 ഒക്ടോബർ 22
25.ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചതെന്ന്-2008 നവംബർ 14-നെഹ്റുവിന്റെ ജന്മദിനത്തിൽ
26.ചന്ദ്രനിൽ പതാക പാറിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ-4
27.ചന്ദ്രനിൽ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം--മിനി സാർ Miniature Synthetic Aperture Radar)
28.മിനി സാർ നിർമ്മിച്ചത്--നാസ
29.ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിന്സിപ്പൽ സയന്റിസ്റ്റ്-J.N.ഗോസ്വാമി
30.ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം-ചന്ദ്രയാൻ 2
[8:47 pm, 20/07/2021] 😀: ചാന്ദ്രദിന ക്വിസ്
31.സൂര്യന്റെ പ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം--500 സെക്കന്റ്
32.ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താന് ആവശ്യമായ സമയം--1.3 സെക്കന്റ്
33.ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം--ചന്ദ്രനിൽ അന്തരീക്ഷമില്ല.
34.ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്--1/81
35.ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം--10 കിലോ
36.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ--മരിയ
37.ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ--ടെറേ
38.ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചതാര്--ഗലീലിയോ ഗലീലി
39.ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961-1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ--റേഞ്ചർ
40.ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം--റേഞ്ചർ 4



Comments